നന്തിയിൽ കൊയിലേരി കുഞ്ഞികൃഷ്ണൻ നായരുടെ ഓർമ്മക്കായി കുടുംബം ഭൂമി കൈമാറി

news image
Sep 19, 2022, 1:55 pm GMT+0000 payyolionline.in

നന്തി  : പൊതു പ്രവർത്തകനായ കൊയിലേരി കുഞ്ഞികൃഷ്ണൻ നായരുടെ ഓർമ്മക്കായി സ്ഥലം കൈമാറി. കെട്ടിടമില്ലാത്ത അംഗൻവാടി നിർമ്മാണത്തിനായാണ് 3 സെന്റ് സ്ഥലം മക്കൾ സർക്കാറിലേക്ക് കൈമാറുന്നത്. പുറക്കാട് നടന്ന ചടങ്ങിൽ കൊയിലേരി മീനാക്ഷി അമ്മയിൽ നിന്ന് എം എ ൽ എ കാനത്തിൽ ജമീല രേഖകൾ ഏറ്റു വാങ്ങി.

ചടങ്ങിൽ തിക്കോടി പഞ്ചായത്ത് പ്രസിഡന്റ്‌ ജമീല സമദ് അധ്യക്ഷത വഹിച്ചു. വൈസ്  പ്രസിഡന്റ്‌ രാമചന്ദ്രൻ കുയണ്ടി , രാജീവൻ കൊടലൂർ, പ്രനില സത്യൻ, ആർ വിശ്വൻ ,ഷക്കീല , ജയകൃഷ്ണൻ , ഐ സി ഡി എസ്  ഉദ്യോഗസ്ഥർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe