കൊല്ലം പിഷാരികാവിൽ സരസ്വതീ മണ്ഡപം സമർപ്പിച്ചു

news image
Oct 15, 2023, 5:17 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപം ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. നവരാത്രി മഹോത്സവ ആഘോഷത്തിൻ്റെ ഭാഗമായി ആദ്യ ദിവസം കാലത്ത് നടന്ന സമർപ്പണം ചലചിത്ര ഗാന രചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു. ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഓഫീസർ കെ.ജഗദീഷ് പ്രസാദ്, ട്രസ്റ്റി ബോർഡംഗങ്ങളായ കീഴയിൽ ബാലൻ നായർ, പുനത്തിൽ നാരായണൻകുട്ടി നായർ, ഈച്ചരാട്ടിൽ അച്ചുക്കുട്ടി നായർ, മുണ്ടക്കൽ ഉണ്ണിക്കൃഷ്ണൻ നായർ, എരോത്ത് ഇ.അപ്പുക്കുട്ടി നായർ, ഉണ്ണിക്കൃഷ്ണൻ, തൈക്കണ്ടി ശ്രീപുത്രൻ, പി.പി.രാധാകൃഷ്ണൻ, എം.ബാലകൃഷ്ണൻ, മാനേജർ പി.എം.വി ജയകുമാർ എന്നിവർ സംസാരിച്ചു.
 വൈകീട്ട് ഞെരളത്ത് ഹരിഗോവിന്ദൻ്റെ സോപാന സംഗീതം, ദിയാ ദാസ് കലാമണ്ഡലം, മിൻ്റ മനോജ്, അപർണ്ണ വാസുദേവൻ എന്നിവർ അവതരിപ്പിച്ച നൃത്താർച്ചന, നുപുര നൃത്ത വിദ്യാലയം, ചവറ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ് എന്നിവ നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe