കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ടംകുറിക്കൽ ചടങ്ങ് നടന്നു. ഏപ്രിൽ അഞ്ചിന് വലിയവിളക്കും ആറിന് കാളിയാട്ടവുമാണ്.
ചൊവ്വാഴ്ച കാലത്ത് പൂജയ്ക്കുശേഷം പൊറ്റമ്മൽ നമ്പീശന്റെയും ശശികുമാർ നമ്പീശന്റെയും കർമികത്വത്തിലാണ് കാളിയാട്ടംകുറിക്കൽ ചടങ്ങ് നടന്നത്. ട്രസ്റ്റിബോർഡ് ചെയർമാൻ പി. നാരായണൻ കുട്ടി നായർ, ട്രസ്റ്റിബോർഡ് അംഗങ്ങൾ, എക്സിക്യുട്ടീവ് ഓഫീസർ കെ. വേണു തുടങ്ങിയവർ പങ്കെടുത്തു.