കൊല്ലം മത്സ്യ മാർക്കറ്റ് ഉദ്ഘാടനം:  ബഹിഷ്കരിച്ച് യുഡിഎഫ് പ്രതിഷേധം

news image
Mar 18, 2023, 2:48 pm GMT+0000 payyolionline.in


കൊയിലാണ്ടി: നഗരസഭയുടെ കൊല്ലം മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ബഹിഷ്കരിച്ച് യു.ഡി.എഫ്. കൗൺസിലർമാർ കൊല്ലം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭ കൗൺസിലർ ദൃശ്യയെ കുടിവെള്ളം വിതരണം ചെയ്യുന്ന കരാറുകാരൻ വധഭീഷണി മുഴക്കിയ സംഭവത്തിൽ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യാതെ കൗൺസിൽ യോഗം പിരിച്ചുവിട്ട നഗരസഭ ചെയർപേഴ്സൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് കൊല്ലം മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ബഹിഷ്കരിച്ച് കൊല്ലം ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.

ജനപ്രതിനിധിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത കരാറുകാരനെ സംരക്ഷിക്കുന്ന നഗരസഭ ചെയർപേഴ്സൺ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും, ഒരു നിമിഷം പോലും കാത്തു നിൽക്കാതെ ചെയർപേഴ്സൺ തൽസ്ഥാനം രാജിവെക്കണമെന്നും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി.വി.സുധാകരൻ പറഞ്ഞു. കൊല്ലം ടൗണിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. യു.ഡി.എഫ് കൺസിൽ പാർട്ടി ലീഡർ പി. രത്നവല്ലി അദ്ധ്യക്ഷയായി.
കെ.എം.നജീബ്, എ.അസീസ്, നടേരി ഭാസ്കരൻ , മനോജ് പയറ്റുവളപ്പിൽ, വി.ടി.സുരേന്ദ്രൻ, വി.വി. ഫക്രുദ്ധീൻ, ടി.വി.ഇസ്മയിൽ, വത്സരാജ് കേളോത്ത്, ദൃശ്യ, കെ.എം.സുമതി, കെ.ടി.വി.റഹ്മത്ത്, ഷീബ അരീക്കൽ, ജിഷ പുതിയേടത്ത്, ഷൈലജ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe