കൊല്ലം മുളങ്കാടകം ദേവീക്ഷേത്രത്തിൽ തീപിടുത്തം; മുൻവശം കത്തിനശിച്ചു

news image
Jan 23, 2021, 10:14 am IST

കൊല്ലം: മുളങ്കാടകം ദേവീക്ഷേത്രത്തിൽ തീപിടുത്തമുണ്ടായി. പുലർച്ചെ നാലുമണിയോടെയാണ് ക്ഷേത്രത്തിലെ മുൻവശത്ത് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ക്ഷേത്രത്തിൽ ഒരു കെടാവിളക്ക് സൂക്ഷിക്കാറുണ്ടായിരുന്നു. അതിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നി​ഗമനം. സ്ഥലത്ത് ഫോറൻസിക് വിദ​ഗ്ധരുടേതടക്കം പരിശോധന നടക്കുകയാണ്. അവരുടെ റിപ്പോർട്ട് കൂടി കിട്ടിയ ശേഷമേ എന്താണ് ശരിയായ കാരണമെന്ന് വ്യക്തമാകൂ.

ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാരാണ് തീ ഉയരുന്നത് കണ്ട് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചത്. മൂന്നു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ക്ഷേത്രത്തിന്റെ മുൻവശം ഏകദേശം പൂർണമായും കത്തിനശിച്ച നിലയിലാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് മുളങ്കാടകം ദേവീക്ഷേത്രം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe