24
Tuesday
Nov 2020
Home > ആര്യകല്‍പ

കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

Tuesday 27 OCTOBER 2020

കോഴിക്കോട് :  ആറന്മുളയിൽ കൊവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊവിഡ് രോഗിയായ പെൺകുട്ടിയെ പ്രതി നൗഫൽ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നും പെൺകുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയത്.

തുടർന്ന് 47 ദിവസംകൊണ്ടാണ് പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സെപ്തംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ വാഹനത്തിനുളളിൽ വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമന്റെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്പി ആർ. ബിനുവാണ് കേസിൽ അന്വേഷണം നടത്തിയത്.

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!