കൊവിഡ് വാക്‌സിന്‍: രണ്ടാം ബാച്ചും കേരളത്തിലെത്തി

news image
Jan 13, 2021, 7:26 pm IST

തിരുവനന്തപുരം: രണ്ടാം ബാച്ച് കൊവിഡ് പ്രതിരോധ വാക്‌സിനും കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലേക്കാണ് 1,34,000 ഡോസ് വാക്‌സിന്‍ എത്തിയത്.വാക്‌സിന്‍ മേഖലാ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ചേര്‍ന്നാണ് വാക്‌സിന്‍ ഏറ്റുവാങ്ങിയത്. നിശ്ചിത ഊഷ്മാവില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള വാനിലാണ് വാക്‌സിന്‍ മേഖലാ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കൊവിഷീല്‍ഡ് വാക്‌സിന്‍ ആണ് ഇത്. നാല് ജില്ലകളിലേക്കുള്ള വാക്‌സിനാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഇന്ന് എത്തിച്ചത്.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe