കൊവിഡ് വ്യാപനം രൂക്ഷം: കൊയിലാണ്ടി കർശന നിയന്ത്രണത്തിലേക്ക്, അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ നടപടി

news image
Jul 27, 2021, 9:45 am IST

കൊയിലാണ്ടി : കോവിഡ് വ്യാപനം  രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും നഗരസഭതല ആർ.ആർ.ടി. യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ വാർഡ് തല ആർ.ആർ.ടി.കളും ചേർന്ന് വാർഡ്തല പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  പോലീസ്.

 

പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കും. ഹാർബർ ഉൾപ്പെടുന്ന കടലോര മേഖലയിൽ വ്യാപനം കൂടുതലായതിനാൽ ഹാർബർ അടച്ചിടാൻ നിർദേശം നൽകി. ഡി. കാറ്റഗറിയിൽ നിലനിൽക്കുന്ന നഗരസഭയിലെ ടി.പി.ആർ. കുറയ്ക്കുന്നതിനായി ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ക്യാമ്പുകൾ നടത്തും.മുനിസിപ്പൽതല അവലോകനയോഗത്തിൽ ചെയർപേഴ്സൺ കെ.പി. സുധ അധ്യക്ഷതവഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe