കോട്ടക്കലിൽ ഉന്നത വിജയികളെയും കോവിഡ് പോരാളികളെയും കോൺഗ്രസ്‌ അനുമോദിച്ചു

news image
Oct 6, 2021, 9:56 pm IST

പയ്യോളി: കോട്ടക്കൽ മേഖല കോൺഗ്രസ്‌ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ കോട്ടക്കൽ മേഖലയിൽ നിന്നും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും കോവിഡ് പോരാളികളെയും അനുമോദിച്ചു. കോട്ടക്കൽ മേഖല കോൺഗ്രസ്‌ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു.

പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉപഹാര സമർപ്പണം നിർവഹിച്ചു. പി എൻ അനിൽകുമാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ.ടി വിനോദൻ, ഷൗക്കത്ത് കോട്ടക്കൽ, വിലാസിനി നാരങ്ങോളി, എൻ ടി ശ്രീജിത്ത്‌, കെ ഇ രാധാകൃഷ്ണൻ, സത്യൻ എം.ടി തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe