കോട്ടക്കൽ സൗത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

news image
May 9, 2021, 8:59 pm IST

പയ്യോളി: പയ്യോളി മുൻസിപ്പൽ കോട്ടക്കൽ സൗത്തിലെ 34, 35, 36 ഡിവിഷൻ മുസ്ലിം ലീഗ് സംയുക്ത റിലീഫ് കമ്മിറ്റി സംയുക്തമായി അഞ്ഞൂറോളം കുടുമ്പങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

കോട്ടക്കൽ സൗത്ത് എം.എ.ഹൗസിൽ നടന്ന ചടങ്ങിൽ പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ള വിതരണോൽഘാടനം നിർവഹിച്ചു. ഡിവിഷൻ ലീഗ് യൂത്ത് ലീഗ് എം.എസ്.എഫ് ഭാരവാഹികളായ എം എ അബ്ദുള്ള, സി ടി അബ്ദുറഹ്മാൻ, അഷ്‌റഫ്‌ ദോഫാർ, അബ്‌ദുറഹ്‌മാൻ മൗലവി, എ.കെ.ഫൈസൽ, മുസ്തഫ എം സി,  ഹനീഫ ടി കെ, റാഷിദ്‌ കെ എം, ഷേക്‌ഷാ പി എൻ, റഹ്മാൻ കെ വി, താഹ വി പി, റഹീം ടി കെ, ശരീഫ്ദഹബ്‌, ഷാഫിദർവേഷ്, സഫീർ എം സി വി, സഹദ് വി എം നഗരസഭ അംഗം വി.കെ.ഗിരിജ എന്നിവർ പങ്കെടുത്തു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe