കോട്ടയം മീനച്ചിലാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു

news image
Sep 24, 2022, 2:31 pm GMT+0000 payyolionline.in

 

കോട്ടയം: കോട്ടയം മീനച്ചിലാറ്റിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. മീനച്ചിലാറ്റിൽ പേരൂർ ഭാഗത്താണ് കോളേജ് വിദ്യാ‍ർഥി മുങ്ങിമരിച്ചത്. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആൽവിൻ സാം ഫിലിപ്പ് ( 18 ) ആണ് മുങ്ങി മരിച്ചത്. സുഹ്യത്തുകൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe