കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കടുത്തുരുത്തി കോന്നല്ലൂർ സ്വദേശിനി ആതിരയുടെ മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.
മണിപ്പൂരിൽ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി. അരുണിനെതിരെ ഇന്നലെ വൈകിട്ട് ആതിര കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.