കൊയിലാണ്ടി: നിർദ്ദിഷ്ട നന്തി- ചെങ്ങോട്ടുകാവ് ബൈപാസ്സും കൊയിലാണ്ടി- താമരശ്ശേരി റോഡും സംഗമിക്കുന്ന കോമത്തുകരയിൽ അണ്ടർ പാസ്സ് നിർമിക്കുന്നതിനു വേണ്ടി ജല അതോറിറ്റിയുടെ ജല വിതരണ പൈപ്പ് മുറിച്ചു മാറ്റിയത്കാരണം രണ്ടാഴ്ചയിലധികമാകുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുന്ന കോമത്തുകര പ്രദേശത്തെ നിരവധി വീടുകൾ ബി.ജെ.പി. നേതാക്കൾ സന്ദർശിച്ചു.
ജലവിതരണം ഉടനടി പുന:സ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി- മണ്ഡലം കമ്മറ്റി ദേശീയ പാത അതോറിറ്റിയോടും ജല അതോറിറ്റിയോടും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ജയ്കിഷ്‌മാസ്റ്റർ, ജില്ലാ ട്രഷറർ വി.കെ.ജയൻ, കെ.വി.സുരേഷ്, അഡ്വ. നിതിൻ, രവിവല്ലത്ത്, കെ.പി, എൽ മനോജ് തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.