കോഴിക്കോട്ട് എം.കെ. രാഘവന്റെ ലീഡ് അരലക്ഷം കടന്നു

news image
Jun 4, 2024, 6:32 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ ലീഡ് അരലക്ഷം കടന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ രാഘവൻ വ്യക്തമായ ലീഡ് നിലനിർത്തി. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീം മുന്നാംസ്ഥാനത്തെിയിരുന്നു.

കോഴിക്കോട്ട് ബി.ജെ.പി സംസ്ഥാന​ സെക്രട്ടറി എം.ടി. രമേശാണ് എൻ.ഡി.എ സ്ഥാനാർഥി. കുറഞ്ഞ സമയത്തേക്കാണെങ്കിലും എൽ.ഡി.എഫ് സ്ഥാനാർഥിയെക്കാൾ എൻ.ഡി.എ സ്ഥാനാർഥി മുന്നിലായത് സി.പി.എമ്മിന് തിരിച്ചടിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe