കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയം; നിര്‍മാണത്തില്‍ ക്രമക്കേട് നടന്നതായി വിജിലൻസ്

news image
Oct 11, 2021, 8:49 am IST

കോഴിക്കോട്:  കെ.എസ്.ആർ.ടി.സി സമുച്ചയ നിർമാണത്തിൽ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. രൂപഘടനയിലും രൂപകല്‍പനയിലും ക്രമക്കേടുണ്ടായി. ഇതുമായി ബന്ധപ്പെട്ടവരെ മുഴുവൻ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണ്.

 

 

ഐ.ഐ.ടി റിപ്പോർട്ട് കൂടി പരിഗണിച്ച് വിജിലൻസ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കും. ഈ മാസമവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. ക്രമക്കേടിൽ പങ്കാളികളായവർക്കെതിരെ കേസെടുക്കാനും വിജിലൻസ് ശിപാർശ ചെയ്യും. ഇതിനിടെ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റ് മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും. 2018 മെയ് 21നാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ നിർമ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ച് കെ.ടി.ഡി.എഫ്.സി ഡയറക്ടർ ബോർഡ് വിജിലൻസിൽ പരാതി നല്‍കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe