കോഴിക്കോട് ജില്ലയിൽ കോവിഡ്‌ വ്യാപനം അതിരൂക്ഷം: ഞായറാഴ്‌ചകളിൽ നിയന്ത്രണം ശക്തം

news image
Apr 18, 2021, 8:35 am IST

കോഴിക്കോട് : ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അഞ്ചിലധികം ആളുകള്‍ കൂടിച്ചേരരുതെന്നും കലക്ടര്‍ ഉത്തരവിട്ടു.

 

 

ഇനിയൊരു ഉത്തരവുണ്ടാകുംവരെ ഞായറാഴ്ചകളില്‍ അവശ്യവസ്തുക്കളും സേവനങ്ങളും നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ. രാത്രി ഏഴിന് ഇവ അടയ്ക്കണം. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല.


അവശ്യ സേവന സ്ഥാപനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറക്കരുത്. ബീച്ച്, പാര്‍ക്ക്, ടൂറിസം തുടങ്ങിയവക്കും പ്രവര്‍ത്തനാനുമതിയില്ല. പൊതുഗതാഗത സംവിധാനം സാധാരണനിലയില്‍ പ്രവര്‍ത്തിക്കും. ഞായറാഴ്ച നിശ്ചയിച്ച പിഎസ്സി പരീക്ഷകളില്‍ മാറ്റമില്ല. പരീക്ഷാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കലക്ടര്‍ അറിയിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe