കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് മന്ത്രി വീണാ ജോർജ്

news image
Oct 17, 2021, 8:55 am IST

തിരുവനന്തപുരം : കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ജില്ലയിൽ നിപ െവെറസിന്റെ ഡബിൾ ഇൻകുബേഷൻ പിരീഡ്(42 ദിവസം) പൂർത്തിയായി. ഈ കാലയളവിൽ പുതുതായി രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ നിപ കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിക്കും.

 

 

 

പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ചില വവ്വാലുകളിൽ വൈറസിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe