കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൽ സംസ്കൃത നാടകത്തിൽ ഒന്നാം സ്ഥാനം പൊയിൽക്കാവ് ഹൈസ്കൂളിന്

news image
Dec 6, 2023, 10:03 am GMT+0000 payyolionline.in

കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃത നാടകത്തിൽ ഒന്നാം സ്ഥാനം പോയിൽക്കാവ് ഹൈസ്കൂളിന്. തുടർച്ചയായി 23 ആമത്തെ വർഷമാണ് ഈ ബഹുമതി കരസ്ഥമാക്കുന്നത്. പി.എം.സുരേഷ്ബാബു മാസ്റ്റർ സംവിധാനം ചെയ്ത അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തിൽ നിഹാരിക,നയന, മിത്രവിന്ദ,നിരഞ്ജന, കൃഷ്ണ,പ്രതീക്ഷ,ബലശങ്കർ,അഭിനന്ദ്,ചിത്ര, ആര്യാമിധുൻ എന്നിവരാണ് വേഷമിട്ടത്. ഈ നാടകത്തിലെ ദുഷ്യന്ദൻ എന്ന കഥാപാത്രം അവതരിപ്പിച്ച നയനയ്ക്ക്‌ മികച്ച നടിക്കുള്ള ബഹുമതിയും ലഭിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe