27
Tuesday
Oct 2020
Home > ആര്യകല്‍പ

കോവിഡ്: കോഴിക്കോട് ജില്ലയില്‍ 832 പേര്‍ കൂടി നിരീക്ഷണത്തില്‍

Saturday 17 OCTOBER 2020

കോഴിക്കോട് :  പുതുതായി വന്ന 832 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31541പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,15,478 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 385 പേര്‍ ഉള്‍പ്പെടെ 3570 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

8034 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 4,95,853 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,94,927 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,59,496 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 926 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 296 പേര്‍ ഉള്‍പ്പെടെ ആകെ 4830 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 501 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 4245 പേര്‍ വീടുകളിലും, 84 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 8 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 44208 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

വള്ളുവക്കുനി താരേമ്മൽ സാബു അന്തരിച്ചു‍

Tuesday 27 OCTOBER 2020

അയനിക്കാട്: വള്ളുവക്കുനി താരേമ്മൽ സാബു  (47) അന്തരിച്ചു.
പരേതരായ നാരായണൻ ,ഭവാനി എന്നിവരുടെ മകനാണ്.
സഹോദരങ്ങൾ :ബാബു, ഗീത, സുധ, ജയമണി, രമണി, രാജു.

 

.

വള്ളുവക്കുനി താരേമ്മൽ സാബു അന്തരിച്ചു

error: Content is protected !!