കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിവാഹം: വധൂവരന്‍മാര്‍ക്ക് കൊയിലാണ്ടി പോലീസിന്റെ മംഗളപത്രം

news image
May 9, 2021, 6:03 pm IST

കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന വിവാഹത്തിന് പോലീസിന്റെ അനുമോദനപത്രം. ചെറിയമങ്ങാട് കിണറ്റിന്‍കര വല്‍സരാജിന്റെയും സ്‌നേഹയുടെയും മകള്‍ ശ്രുതിയും താനൂര്‍ കാരയകത്ത് ദാമോദരന്റെയും ഷീലയുടെയും മകന്‍ നിദാന്തും തമ്മിലുള്ള വിവാഹമാണ് കൊയിലാണ്ടിയിലെ വധൂഗൃഹത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 20 പേര്‍ മാത്രം ചേര്‍ന്ന് നടത്തിയത്.

റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ.ശ്രീനിവാസ് ഐ.പി.എസിന്റെ മംഗളപത്രം കൊയിലാണ്ടി എസ്.ഐ. സുലൈമാനും, സി.പി.ഒ.അഭിജിത്തും ചേര്‍ന്ന് വധൂവരന്‍മാര്‍ക്ക് കൈമാറി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe