കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ് കടിച്ചുവലിക്കുന്നു; സംഭവം ഉത്തരാഖണ്ഡില്‍

news image
Jun 1, 2021, 2:43 pm IST

ന്യൂഡല്‍ഹി:  കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ് കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ഉത്തരാഖണ്ഡിലാണ് സംഭവം. മണലിനുള്ളില്‍ സംസ്‌കരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കനത്ത മഴ പെയ്തതോടെ നദിയിലെ വെള്ളം ഉയരുകയും മണ്ണ് ഒലിച്ചുപോകുകയും ചെയ്തു.

ഇതോടെ പ്രദേശത്ത് ദുര്‍ഗന്ധം പരന്നതോടെ നായ്ക്കളെത്തി മൃതദേഹം മണല്‍ മാന്തി പുറത്തെടുക്കുകയും ഭക്ഷിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

നദീതീരത്തുനിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ജില്ല അധികാരികളോട് ആവശ്യപ്പെട്ടു. ഗംഗയുടെ കൈവഴികളിലേക്ക് മൃതദേഹം വലിച്ചെറിയുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. ഉത്തരകാശിയിലെ കേദാര്‍ ഘട്ടിലെ നദീ തീരത്താണ് സംഭവം.

ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും നദികളിലൂടെ നിരവധി മൃതദേഹങ്ങള്‍ ഒഴുകിയിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ നദിയിലൊഴുക്കുകയായിരുന്നുവെന്നാണ് ഉയര്‍ന്ന ആരോപണം.ഇതിന് പിന്നാലെയാണ്  ഉത്തരാഖണ്ഡില്‍ മൃതദേഹം നായ് കടിച്ചുവലിക്കുന്ന സംഭവമുണ്ടായത്.

സംഭവത്തില്‍ പ്രകോപിതരായ പ്രദേശവാസികള്‍ നഗര ഭരണകൂടം യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe