കോവിഡ്: യുവാക്കള്‍ക്ക് കൗണ്‍സലിങ്ങുമായി നെഹ്‌റു യുവ കേന്ദ്ര

news image
May 11, 2021, 11:18 am IST

മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​ന​വും ലോ​ക്‌​ഡോ​ണ്‍ സാ​ഹ​ച​ര്യ​വും യു​വ​ജ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലു​മു​ള​വാ​ക്കി​യ ആ​ശ​ങ്ക, വി​ര​സ​ത, മാ​ന​സി​ക സം​ഘ​ര്‍ഷം എ​ന്നി​വ അ​ക​റ്റാ​ൻ കേ​ന്ദ്ര യു​വ​ജ​ന കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍ കി​ഴി​ലു​ള്ള നെ​ഹ്‌​റു യു​വ കേ​ന്ദ്ര ക​രി​യ​ര്‍ കൗ​ണ്‍സ​ലി​ങ് സം​ഘ​ടി​പ്പി​ക്കു​ന്നു.

കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​മ്പ​സ് സോ​ഷ്യോ​ള​ജി വി​ഭാ​ഗം, നാ​ഷ​ന​ല്‍ സ​ര്‍വി​സ് സ്‌​കീം, യു​വ വി​കാ​സ് കേ​ന്ദ്ര, സ​രോ​വ​രം ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെൻറ് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി.

മു​ന്‍ അം​ബാ​സ​ഡ​ര്‍ ടി.​പി. ശ്രീ​നി​വാ​സ​ന്‍, ഗ്ലോ​ബ​ല്‍ ഹെ​ല്‍ത്ത് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​സ്.​എ​സ്. ലാ​ല്‍, കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല മു​ന്‍ ര​ജി​സ്ട്രാ​ര്‍ ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ക​രി​യ​ര്‍ കൗ​ണ്‍സി​ല​ര്‍ ഡോ. ​ഐ​സ​ക് തോ​മ​സ്, സ​രോ​വ​രം ചെ​യ​ര്‍പേ​ഴ്‌​സ​ൻ ഡോ. ​നോ​ഹ ലാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൗ​ണ്‍സ​ലി​ങ്. രാ​ജ്യ​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തു​മു​ള്ള ‘ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം -തൊ​ഴി​ല്‍ സ്വ​യം​തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍’ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ല്‍കു​ന്ന​ത്.

ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍, കോ​ള​ജു​ക​ള്‍, മ​റ്റ് സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ​മാ​യി വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന മേ​ധാ​വി​ക​ള്‍ careeryvk @ yahoo.com എ​ന്ന ഇ-​മെ​യി​ലി​ല്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന തീ​യ​തി അ​റി​യി​ക്ക​ണം. ഫോ​ൺ: 9037571880.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe