കോവിഡ് ലക്ഷണങ്ങളുമായി വീട്ടിൽ കഴിയുന്നവർ ഇക്കാര്യം അറിയണം: ഡി.​എം.​ഒ

news image
May 11, 2021, 10:55 am IST

ക​ൽ​പ​റ്റ: കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളാ​യ ചു​മ, പ​നി, ജ​ല​ദോ​ഷം, ശ​രീ​ര​വേ​ദ​ന, ശ്വാ​സ​ത​ട​സ്സം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ​വ ഉ​ള്ള​വ​ർ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​തെ​യും വീ​ടു​ക​ളി​ൽ തു​ട​രു​ന്ന​ത് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തി​നും മാ​ര​ക​മാ​കു​ന്ന​തി​നും കാ​ര​ണ​മാ​യേ​ക്കാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഗു​രു​ത​ര​മാ​കു​ന്ന അ​വ​സ​ര​ത്തി​ൽ മാ​ത്രം ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​യാ​ൽ ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ല.

 

കോ​വി​ഡു​മൂ​ലം ക​ടു​ത്ത ന്യൂ​മോ​ണി​യ​യും ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ൻ അ​ള​വ് പെ​ട്ടെ​ന്ന് കു​റ​യു​ന്ന അ​വ​സ്ഥ​യും വ​രാ​നി​ട​യു​ണ്ടെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക വ്യ​ക്​​ത​മാ​ക്കി. കോ​വി​ഡ് പ​രി​ശോ​ധി​ച്ച് പോ​സി​റ്റി​വ് ആ​യാ​ലും വീ​ടു​ക​ളി​ൽ ത​ന്നെ ചി​കി​ത്സ​യി​ൽ ക​ഴി​യാ​ൻ അ​വ​സ​ര​മു​ണ്ട്.

ല​ക്ഷ​ണ​ങ്ങ​ൾ മൂ​ർ​ച്ഛി​ക്കു​ന്ന സ​മ​യ​ത്ത് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​നാ​യി കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ​കേ​​​ന്ദ്ര​ങ്ങ​ൾ, കോ​വി​ഡ് ര​ണ്ടാം​നി​ര ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ൾ, കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ ജി​ല്ല​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​തി​നാ​ൽ, മേ​ൽ​പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യോ ആ​ശാ പ്ര​വ​ർ​ത്ത​ക​രെ​യോ വാ​ർ​ഡ് മെം​ബ​റെ​യോ അ​റി​യി​ക്കു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യ​ണം. ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ വീ​ട്ടു​കാ​രു​ൾ​പ്പെ​ടെ മ​റ്റു​ള്ള​വ​ർ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡി.​എം.​ഒ അ​ഭ്യ​ർ​ഥി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe