കോവിഡ് വാക്സിൻ സ്വീകരിക്കാൻ കൃത്രിമ കൈയുമാെയത്തി ; 50കാരൻ പിടിയിൽ

news image
Dec 4, 2021, 2:30 pm IST payyolionline.in

ഇറ്റലി: പ്രതിേരാധ വാക്സിൻ കുത്തിവെയ്പ്പെടുക്കാതെ വാക്സിൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൃത്രിമ കൈയുമായെത്തി ഇറ്റാലിയൻ പൗരൻ. കൃത്രിമ കൈയാണെന്ന് തിരിച്ചറിഞ്ഞ ആരോഗ്യപ്രവർത്തകർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 50കാരനാണ് വാക്സിൻ സ്വീകരിക്കാതെ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൃത്രിമകൈ ഘടിപ്പിച്ച് എത്തിയത്. യഥാർഥ കൈ അല്ലെന്നും കൃത്രിമ കൈ ആണെന്നും മനസിലാക്കിയതോടെ ആരോഗ്യപ്രവർത്തകർ ഇയാളെ പോലീസിൽ ഏൽപ്പിച്ചു. മഹാമാരിയോട് പോരാടിക്കൊണ്ടിക്കുേമ്പാൾ ഇത്തരം നടപടികൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

 

 

ഇറ്റലിയിൽ വാക്സിൻ സ്വീകരിക്കാത്തവർക്ക് തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് സംഭവം. കഴിഞ്ഞ ആഗസ്റ്റ് മുതൽ റസ്റ്ററന്‍റുകളിലും ഇൻഡോർ പരിപാടികളിലും മ്യൂസിയങ്ങളിലും സിനിമാശാലകളിലും പ്രവേശിക്കണമെങ്കിലും കായിക മത്സരങ്ങളിൽ പെങ്കടുക്കാനും വാക്സിനേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ സമീപകാലത്ത് കോവിഡ് വന്നുപോയതിന്‍റെ സർട്ടിക്കറ്റോ വേണമെന്ന നിബന്ധന വെച്ചിരുന്നു. എന്നാൽ ഡിസംബർ ആറുമുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും.

വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഇവിടങ്ങളിൽ പ്രേവശനം. ഒമിേക്രാൺ ഉൾപ്പെടെ പുതിയ വകഭേദങ്ങളുടെ ഭീതിയെ തുടർന്നാണ് കർശന നിയന്ത്രണം. എന്നാൽ ഇതിനെതിരെ ഇറ്റലിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ലോകത്ത് ഏറ്റവും ആദ്യം കോവിഡ് പടർന്നുപിടിച്ച യൂറോപ്യൻ രാജ്യമാണ് ഇറ്റലി. എന്നാൽ ഇപ്പോൾ അയൽരാജ്യങ്ങളേക്കാൾ ഭേദപ്പെട്ട നിലയിലാണ് രാജ്യം.

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe