കോവിഡ് വ്യാപനത്തോത് കുറയ്ക്കാൻ കൊയിലാണ്ടി ബസ്‌സ്റ്റാൻഡ്‌ അടച്ചു; വെട്ടിലായി യാത്രക്കാര്‍

news image
Jul 27, 2021, 9:33 am IST

കൊയിലാണ്ടി :  കൊയിലാണ്ടി ബസ്‌സ്റ്റാൻഡ്‌ അടച്ചതു കാരണം  വടകര കണ്ണൂർ ഭാഗത്തുനിന്നുവരുന്ന ബസുകൾ യാത്രക്കാരെ കയറ്റാനും ഇറക്കാനും വലിയ പ്രയാസമനുഭവിക്കുകയാണ്. ബസ് സ്റ്റാൻഡിനുമുന്നിലെ റോഡിൽ നിർത്തിയാണ് ബസുകാർ യാത്രക്കാരെ കയറ്റുന്നത്.

 

 

യാത്രക്കാർ ബസിൽ കയറാനും ഇറങ്ങാനും തിരക്കുകൂട്ടുമ്പോൾ സാമൂഹികഅകലം പാലിക്കാൻ ഒരുതരത്തിലും കഴിയുന്നില്ല. മാത്രവുമല്ല, മഴയത്ത് യാത്രക്കാരെല്ലാം റോഡരികിലും കടത്തിണ്ണകളിലും കാത്തുനിൽക്കേണ്ട അവസ്ഥകൂടിയാണ്.

 

ബസ്‌സ്റ്റാൻഡ്‌ തുറന്നുകൊടുത്താൽ യാത്രക്കാർ പലയിടത്തായി നിൽക്കുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടില്ല. താമരശ്ശേരി-ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ കോതമംഗലം ഭാഗത്താണ് നിർത്തിയിടുന്നത്. കൊയിലാണ്ടി ടൗണിൽ എത്തേണ്ടവർക്ക് കോതമംഗലത്ത് ബസിറങ്ങി മേൽപ്പാലത്തിലൂടെ അരക്കിലോമീറ്ററോളം നടന്നുവേണം ടൗണിലെത്താൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe