ക്രിസ്തുമസ് ന്യൂ ഇയർ ബമ്പർ: 20 കോടിയുടെ ഭാഗ്യവാൻ പോണ്ടിച്ചേരി സ്വദേശി

news image
Feb 2, 2024, 12:29 pm GMT+0000 payyolionline.in

തിരുവനന്തപുരം> ക്രിസ്തുമസ് ന്യൂ ഇയർ ബമ്പറിന്റെ ഒന്നാം സമ്മാനമായ 20 കോടി പോണ്ടിച്ചേരി സ്വദേശിക്ക്. 33 വയസുള്ള ബിസിനസുകാരനാണ് ഭാ​ഗ്യശാലി. തിരുവനന്തപുരം ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് ഹാജരാക്കി. പേര് വെളിപ്പെടുത്തരുതെന്ന് അറിയിച്ചതിനാൽ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ശബരിമല ദർശനത്തിനുശേഷം തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ഷേത്രം സന്ദർശിച്ചപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്.

XC-224091 എന്ന നമ്പറിനായിരുന്നു ക്രിസ്തുമസ് ന്യൂ ഇയർ ബമ്പറിന്റെ ഒന്നാം സമ്മാനം. ജനുവരി 24-ന് ആയിരുന്നു നറുക്കെടുപ്പ്. ഓണം ബമ്പറിന് പിന്നാലെ ക്രിസ്തുമസ് ന്യൂ ഇയർ ഒന്നാം സമ്മാനവും പാലക്കാട് ജില്ലയിൽ നിന്നാണ്. പാലക്കാട് നിന്നുള്ള ഷാജഹാൻ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്.

തമിഴ്നാട് സ്വദേശികളായ നാല് പേർക്കായിരുന്നു ഓണം ബമ്പർ ഒന്നാം സമ്മാനം. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ നടരാജൻ, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്. TE 230662 നമ്പർ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. വാളയാറിലെ ബാവ ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തത്. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജൻസീസിൽനിന്ന് കൊണ്ടുവന്ന ടിക്കറ്റുകളാണ് വാളയാറിൽ വിറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe