ക്രിസ്റ്റ്യാനോയുടെ അഭിമുഖത്തിൽ നടപടിയുണ്ടാകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

news image
Nov 18, 2022, 2:06 pm GMT+0000 payyolionline.in

ലണ്ടൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭിമുഖത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. പിരസ് മോർഗനുമായുള്ള അഭിമുഖത്തിലാണ് മാഞ്ചസ്റ്റർ നടപടിക്കൊരുങ്ങുന്നത്. ഇപ്പോൾ ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും റൊണോൾഡോയുടെ അഭിമുഖം പരിശോധിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്നും ക്ലബ് വ്യക്തമാക്കി.

കഴിഞ്ഞ മാസം ടോട്ടനത്തിനെതിരായ മത്സരത്തിന് ഇറങ്ങാൻ വിസമ്മതിച്ചതും ഫൈനൽ വിസിലിന് മുമ്പ് സ്റ്റേഡിയം വിട്ടതും മാനേജർ എറിക് ടെൻ ഹാഗിനെ പ്രകോപിപ്പിച്ചുവെന്ന് ക്രിസ്റ്റ്യാനോ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. താൻ അർഹിക്കുന്ന ബഹുമാനം മാനജേറിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് തന്റെ വിശ്വാസമെന്നും റൊണാൾഡോ പറഞ്ഞിരുന്നു.

അഭിമുഖത്തിന്റെ വിശദാംശങ്ങൾ ദ സൺ ദിനപത്രത്തിലാണ് ആദ്യം പുറത്ത് വന്നത്. അഭിമുഖത്തിന്റെ പൂർണരൂപം പുറത്ത് വന്നതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു ക്ലബ് നിലപാട്. അഭിമുഖത്തിന്റെ മുഴുവൻ ഭാഗങ്ങളും പുറത്ത് വന്നതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോക്കെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്ന് ക്ലബ് വ്യക്തമാക്കിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe