ക്രൂഡോയില്‍ വില ഇടിഞ്ഞു:ഇന്ധന വില കുറയാൻ സാധ്യത

news image
Nov 26, 2013, 5:00 pm IST payyolionline.in

ഇറാന്‍ ആണവപ്രശ്‌നത്തിന് പരിഹാരമായതോടെ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഇടിഞ്ഞു.ന്യൂയോര്‍ക്കില്‍ ലൈറ്റ് ക്രൂഡിന്റെ വില ബാരലിന് 1.51 ഡോളര്‍ താഴ്ന്ന് 93.33 ഡോളറിലെത്തി.ബ്രെന്റ് ക്രൂഡിന്റെ ജനവരി കരാര്‍ 2.5 ശതമാനം ഇടിഞ്ഞ് 108.66 ഡോളറായി. ക്രൂഡോയില്‍ വില കുറയുന്നതു ഇന്ത്യന്‍ സമ്പത്ത്‌ഘടനയെ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്‌ സാമ്പത്തിക വിദഗ്‌ദ്ധര്‍.എണ്ണ സമ്പന്ന രാജ്യമായ ഇറാനില്‍നിന്നു പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ രാജ്യാന്തര വിപണിയില്‍ എത്തുമെന്നാണു സൂചന. 2012 വരെ പ്രതിദിനം 27 ലക്ഷം ബാരല്‍ എണ്ണയാണ്‌ ഇറാനില്‍ ഉല്‍പാദിപ്പിച്ചിരുന്നത്‌.എന്നാല്‍ ഉപരോധത്തെ തുടര്‍ന്ന്‌ കയറ്റുമതി കുറഞ്ഞതാണ്‌ രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ത്തിയത്‌.ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന വില കുറയുമെന്നാണ് കരുതപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe