ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്! ഒക്ടോബർ 20 മുതൽ ഈ സേവനത്തിന് 1% ചാർജ് നൽകണം

news image
Sep 20, 2022, 8:48 am GMT+0000 payyolionline.in

സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്കിന് ഇന്ത്യയിൽ 11 ദശലക്ഷത്തിലധികം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുണ്ട്. വിവിധ ബില്ലുകൾ അടയ്ക്കാനും ചെലവുകൾ അഭിമുഖീകരിക്കാനും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഐസിഐസിഐ ബാങ്ക് ഇപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന് ഒരു ശതമാനം ചാർജ് ഏർപ്പെടുത്തി. ഒക്ടോബർ 20 മുതൽ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുകയാണെങ്കിൽ ഒരു ശതമാനം ഫീസ് ഈടാക്കും. ഇതോടെ, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുന്നതിന് പണം ഈടാക്കുന്ന ആദ്യ ബാങ്കായി ഐസിഐസിഐ ബാങ്ക് മാറി.

എന്തുകൊണ്ടാണ് ഈ ചാർജ്ജ്?

നിരവധി പ്ലാറ്റ്‌ഫോമുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക പേയ്‌മെന്റ് നടത്താൻ അനുവദിക്കുന്നുണ്ട്, ഭൂവുടമയുടെ ആധികാരികത കണ്ടെത്താൻ ബാങ്കിന് കഴിയുന്നില്ല. ഉദാഹരണത്തിന് ക്രെഡിറ്റ് കാർഡിൽ നിന്നും പണം എടുത്ത് വാടക നല്കുകയാണോ എന്നുള്ളത് ഉറപ്പുവരുത്താൻ ബാങ്കുകൾക്ക് സാധിക്കില്ല. കാർഡ് ഉടമകൾ അവരുടെ ബന്ധുക്കൾക്കോ ​​സുഹൃത്തുക്കൾക്കോ ​​പേയ്‌മെന്റുകൾ നൽകി അവ പണമാക്കി മാറ്റാൻ സാധിക്കും. അങ്ങനെ സേവനത്തിന് ബാങ്കുകൾ ഈടാക്കുന്ന ഉയർന്ന നിരക്കുകൾ ഒഴിവാക്കി ക്രെഡിറ്റ് കാർഡുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചാർജുകൾ വന്നിരിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ബാങ്കുകൾ ഏകദേശം 2.5 മുതൽ 3 ശതമാനം വരെ ഫീസ് ഈടാക്കുന്നു.

 

 

ഇത് ക്രെഡിറ്റ് കാർഡ് ഉടമകളെ എങ്ങനെ ബാധിക്കും?

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ പ്രതിമാസം 12,000 രൂപ വാടക നൽകുന്നുവെന്ന് കരുതുക, നിങ്ങൾ പണം നല്കാൻ ഉപയോഗിക്കുന്ന മൂന്നാംകക്ഷി ആപ്പുകൾ/പ്ലാറ്റ്ഫോം നിങ്ങളിൽ നിന്ന് 0.4 ശതമാനം മുതൽ 2 ശതമാനം വരെ ഫീസ് ഈടാക്കുന്നു. അപ്പോൾ നിങ്ങൾ നൽകേണ്ട തുക 12120 രൂപയായിരിക്കും. നിങ്ങളുടെ ബിൽ ജനറേറ്റ് ചെയ്യുമ്പോൾ, ഇടപാടിന് (12,120 രൂപ) ഐസിഐസിഐ ബാങ്ക് അതിന്റെ 1 ശതമാനം ഫീസ് ഈടാക്കും, ഇതോടെ ഏകദേശം 12,241 രൂപ നിങ്ങൾ ആകെ നൽകേണ്ടതായി വരും.  ഇതിനർത്ഥം ഒരു ശതമാനം ചാർജ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രതിവർഷം 1,452 രൂപയുടെ അധിക ബാധ്യത വരുത്തും.

 

 

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാടക അടയ്ക്കൽ

വിവിധ ആപ്പുകൾ വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉപയോക്താക്കൾ വാടക അടയ്ക്കാറുണ്ട്. പേടിഎം പോലുള്ള മൂന്നാം കക്ഷി ആപ്പുകൾ വഴി  . ഉപയോക്താക്കൾക്ക് പയ്മെന്റ്റ് നടത്താം. അതിനായി ചെയ്യേണ്ടത്  ഈ  പ്ലാറ്റ്‌ഫോമിൽ അവരുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ നൽകുക, തുടർന്ന് വാടക നൽകാനുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്ത് പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ് പോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക. അല്ലെങ്കിൽ വടക്കാരുടെ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്)  യുപിഐ ഐഡി നൽകിയ ശേഷം പേയ്മെന്റ് നടത്തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe