ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധത്തില്‍ ഉള്‍പ്പെടുത്തും: മുല്ലപ്പള്ളി രാമചന്ദ്രന്‍

news image
Dec 4, 2013, 12:42 pm IST payyolionline.in

മേപ്പയൂര്‍: ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര  ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മേലടി ബ്ലോക്ക്‌ ക്ഷീരകര്‍ഷക സംഗമവും മഠത്തുംഭാഗം ക്ഷീരസഹകരണസംഘം കെട്ടിടവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബ്ലോക്ക്‌ പഞ്ചായത്ത്  പ്രസിഡണ്ട്‌ കുറ്റിയില്‍ ശാന്ത അധ്യക്ഷത വഹിച്ചു.  മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌  കെ.കുഞ്ഞിരാമന്‍,  തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ യു.സി ഷംസുദ്ദീന്‍,  ബ്ലോക്ക്‌ മെമ്പര്‍ എന്‍.എം കുഞ്ഞിക്കണ്ണന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.വി ദിവാകരന്‍,  പയ്യോളി അമ്മത്,  എം.എം  കുഞ്ഞിരാമന്‍,  ജോഷി ജോസഫ്,  രാജഗോപാലന്‍,  ഇ.കെ. മുഹമ്മദ്‌ ബഷീര്‍,  ഷര്‍മിന കോമത്ത്,  സതീദേവരാജന്‍, മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, എം.ഉണ്ണികൃഷ്ണന്‍, എം.കെ കുഞ്ഞമ്മത് എന്നിവര്‍ പ്രസംഗിച്ചു. പോള്‍ എം.ചെറിയാന്‍, എം ശോഭന, ഡോ: ഷണ്മുഖവേല്‍, ഡോ:സമദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ആര്‍.ശശി ഉദ്ഘാടനം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe