ക്ഷേത്രമുറ്റത്തെ കൊലപാതകത്തിൽ നടുങ്ങി കൊയിലാണ്ടിയിലെ ഗ്രാമം

news image
Feb 23, 2024, 6:33 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊലപാതകത്തിൽ നടുങ്ങി പെരുവട്ടൂർ, സിപിഎം ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥൻ ക്ഷേത്ര മുറ്റത്ത് വെട്ടേറ്റ് മരിച്ച സംഭവത്തിൻ്റെ നടുക്കത്തിലാണ് പെരുവട്ടൂർ ഗ്രാമം.

ചെറിയപ്പുറം ക്ഷേത്ര മഹോത്സവം കഴിഞ്ഞ ദിവസമാണ് കൊടിയേറിയത് ഇന്നലെ രാത്രി ഗാനമേള നടക്കുന്നതിനിടയിലാണ് ക്ഷേത്ര മുറ്റത്ത് കൊലപാതകം നടന്നത്. ക്ഷേത്രത്തിനു കുറച്ച് മാറിയാണ് ഗാനമേള നടന്നിരുന്നത്. അത് കൊണ്ട് ക്ഷേത്ര മുറ്റത്ത് ആളുകൾ വളരെ കുറവായിരുന്നു. ക്ഷേത്ര മുറ്റത്ത് നിൽക്കുകയായിരുന്ന സത്യ നാഥിനെ പിറകിലൂടെ വന്നാണ് പ്രതി ആക്രമിച്ചത്.സർജിക്കൽ ഉപകരണമാണ് കുത്താനുപയോഗിച്ചതെന്നാണ് പറയുന്നത്.

സത്യനാഥൻ കുഴഞ്ഞു വീഴു ന്നതാണ് ഏതാനും ആളുകൾ കാണുന്നത്.ഉടൻ തന്നെ ആളുകൾ കൂടി ആശുപത്രിയിലെക്ക് മാറ്റിയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

കഴുത്തിൻ്റെ പിൻഭാഗത്തും ഇരുഭാഗങ്ങളിലും കുത്തിയിട്ടുണ്ട്.ഉടൻ തന്നെ പോലീസ് എത്തി അന്വേഷണം തുടങ്ങി കുറ്റവാളിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തങ്ങളുടെ കൺമുന്നിൽ കൊലപാതകം അരങ്ങേറിയതിൻ്റെ നടുക്കത്തിലാണിപ്പോഴും നാട്ടുകാർ.ഇന്ന് വൈകീട്ട് അറുവയൽ പ്രദേശത്തു നിന്നും ആരംഭിക്കുന്ന ആഘോഷ വരവിൻ്റെ മുഖ്യ സംഘാടകൻ സത്യനായിരുന്നു. നാട്ടിലെ വിവിധ പ്രശ്നങ്ങളിലും ഇടപ്പെടൽ നടത്തുന്നതിലും സത്യൻ മുന്നിലായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe