തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട് എന്നാണ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ക്ഷേമപദ്ധതികള്‍ക്കാണ് പ്രകടനപത്രിക കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നു. ജനുവരി മുതല്‍ ക്ഷേമ പെന്ഷന് 1500 രൂപയാക്കുമെന്നാണ് പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്ന്.
ദാരിദ്ര നിര്‍മ്മാജനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും, ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്നും, ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ക്ഷേമനിധി ഉറപ്പാക്കുമെന്ന പ്രഖ്യാപനവും ഉണ്ട്. 75 ദിവസം പണിയെടുത്താല്‍ ഉത്സവ ബത്ത നല്‍കും.