കർണാടകയിൽ റെക്കോർഡ് പോളിം​ഗ്; ഇത്തവണ 73.19 ശതമാനം, 1952 ന് ശേഷമുള്ള കൂടിയ പോളിം​ഗ്

news image
May 11, 2023, 4:41 pm GMT+0000 payyolionline.in

ബം​ഗളൂരു: കർണാടകയിലെ അന്തിമപോളിംഗ് ശതമാനം പുറത്ത് വന്നു. പോസ്റ്റൽ വോട്ടുകളും വോട്ട് ഫ്രം ഹോമും ചേർന്നുള്ള പോളിംഗ് ശതമാനമാണ് പുറത്തുവന്നത്. ആകെ ഇത്തവണ പോളിംഗ് ശതമാനം 73.19% ആണ്. 1952-ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ആറ് എക്സിറ്റ് പോൾ ഫലങ്ങളിലും നാല് ഫലങ്ങളും മുൻതൂക്കം പ്രവചിക്കുന്നത് കോൺഗ്രസിന്. രണ്ട് സർവേകൾ ബിജെപിക്കാണ് മുൻതൂക്കം പറയുന്നത്. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഭൂരിപക്ഷം സർവേകളും. അതായത് അടുത്ത കർണാടക സർക്കാരിൽ ജെഡിഎസ് നിലപാട് നിർണായകമാകും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രണ്ട് എക്സിറ്റ് പോളുകൾ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷവും പ്രചരിക്കുന്നുണ്ട്.

അതേസമയം കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സുവർണ ന്യൂസ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്.  94 മുതൽ 117 വരെ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. ഭരണം നേടാൻ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റാണ്. കോൺ​ഗ്രസ് 91 മുതൽ 106 സീറ്റുകൾ വരെ നേടാം. ജെഡിഎസ് 14 മുതൽ 24 വരെ സീറ്റുകളിൽ‌ വിജയിക്കാം. സ്വതന്ത്രർക്ക് രണ്ടിടങ്ങളിൽ വരെ വിജയിക്കാനായേക്കുമെന്നും സുവർണ ന്യൂസ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.

65.69 ശതമാനം പോളിം​ഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണ് ടിവി 9 എക്സിറ്റ് പോൾ പറയുന്നത്. ജെഡിഎസ് കിങ് മേക്കറാകുമെന്നും എക്സിറ്റ് പോളുകളില്‍ സൂചന വരുന്നുണ്ട്.  തീരദേശ കർണാടക പ്രതീക്ഷിച്ചത് പോലെത്തന്നെ ബിജെപി തൂത്തുവാരുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ. ധ്രുവീകരണം ശക്തമായ തീരദേശകർണാടക ബിജെപിയുടെ ശക്തികേന്ദ്രമാണ്. ചില സര്‍വ്വേ അനുസരിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകുമെന്നും പ്രവചനമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe