പൊതുപ്രവർത്തകർ കർമ്മം കൊണ്ട് സമൂഹത്തിൽ അടയാളങ്ങൾ തീർക്കുക: ഡോ.അബ്ദുസമദ് സമദാനി എം.പി

news image
Oct 6, 2021, 9:52 am IST

പയ്യോളി: പൊതുപ്രവർത്തകർ സമൂഹത്തിൽ ഇടപെടലുകൾ നടത്തുമ്പോൾ സാമൂഹിക പ്രതിബദ്ധതയോടെ കർമം കൊണ്ട് അടയാളങ്ങളായി മാറണമെന്ന് മുസ്ലിം ലീഗ് ദേശീയ
സീനിയർ വൈസ് പ്രസിഡന്റ്  ഡോ എം പി അബ്ദുസ്സമദ് സമദാനി എംപി അഭിപ്രായപ്പെട്ടു. പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പെരുമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹരിത സഭ സീസൺ ടു നേതൃസംഗമം ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

 

 

സമൂഹത്തിൽ നിരാശ്രയരായ വരെ ചേർത്തുപിടിക്കുന്ന പദ്ധതികൾ വിഭാവനം ചെയ്ത സി.എച്ച് സെന്റർ പോലുള്ള മുസ്ലിം ലീഗ് സംവിധാനങ്ങൾക്ക്‌ ശക്തിപകരാൻ പ്രവർത്തകർ ശ്രദ്ധവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.  മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.സദക്കത്തുള്ള
അധ്യക്ഷത വഹിച്ചു.

 

 

 

കേരള ആരോഗ്യ സർവ്വകലാശാലയുടെ സൈക്യാട്രി ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിഷ സെബിൻ, എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.ശുക്കൂർ, പോലീസ് വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ട ദൃശ്യ വധക്കേസിലെ പ്രതിയെ പിടികൂടി പോലീസിൽ ഏൽപിച്ച മുസ്ലിം യൂത്ത് ലീഗ് പയ്യോളി മുനിസിപ്പൽ വൈസ് പ്രസിഡന്റ് ടി.പി. നൗഷാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ പൂക്കോയതങ്ങൾ ഹോസ്പീസ് പാലിയേറ്റിവ് വളണ്ടിയർമാർക്കുള്ള ഐ ഡി വിതരണം റസാഖ് മാസ്റ്റർ നിർവഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, ട്രഷറർ മഠത്തിൽ അബ്ദുറഹ്മാൻ, സെക്രട്ടറി എ.പി.റസാഖ്, ബഹ്‌റൈൻ കെഎംസിസി ട്രഷറർ റസാഖ് മൂഴിക്കൽ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സി.പി.ഫാത്തിമ, എസ്.ടി യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സി. ഷുക്കൂർ, മുനിസിപ്പൽ ലീഗ് ട്രഷറർ എ.സി.അസീസ് ഹാജി, മുനിസിപ്പൽ യൂത് ലീഗ് പ്രസിഡന്റ് എസ്.കെ സമീർ , ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് എം.സി ബഷീർ, കുവൈറ്റ് കെഎംസിസി മണ്ഡലം ജനറൽ സെക്രട്ടറി ഫവാസ് കാട്ടടി, ദുബൈ കെഎംസിസി മണ്ഡലം ട്രഷറർ നിഷാദ് മൊയ്‌ദു, ചന്ദ്രിക മുനിസിപ്പൽ കോർഡിനേറ്റർ  ലത്തീഫ് ചെരക്കൊത്, വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നജ്മ മഠത്തിൽ, വനിതാ ലീഗ് മുനിസിപ്പൽ പ്രസിഡന്റ് റാബിയ മൊയ്‌ദു, എം എസ് എഫ് മണ്ഡലം ട്രഷറർ ഹസനുൽ ബന്ന പ്രവാസി ലീഗ് മുനിസിപ്പൽ പ്രസിഡന്റ് മിസ്രി കുഞ്ഞമ്മദ്, പി.വി.അഹമ്മദ് , എ.പി.കുഞ്ഞബ്ദുള്ള,  ഹുസ്സൈൻ മൂരാട്‌ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി പി.എം.റിയാസ് സ്വാഗതവും വൈസ് പ്രസിഡന്റ്  മൂസ മാസ്റ്റർ മടിയാരി നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe