കൊയിലാണ്ടി : ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദൾ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി സായാഹ്നധർണ നടത്തി. മഹിള ജനതാദൾ ജില്ലാ പ്രസിഡൻറ് എം.പി. അജിത ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.കെ. രാധാകൃഷ്ണൻ, സി.കെ. ജയദേവൻ, കോരങ്കണ്ടി ഗിരീഷ്, ടി. ശശിധരൻ, എ. സുകുമാരൻ, വി.പി. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.
മൂടാടിയിൽ നടന്ന ധർണയിൽ രജീഷ് മാണിക്കോത്ത് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എം.പി. അജിത, വി.എം. വിനോദൻ, രജിലാൽ മാണിക്കോത്ത്, കെ. സുനിത, കെ.എം. ലക്ഷ്മി, അർജുൻ മഠത്തിൽ എന്നിവർ സംസാരിച്ചു.
തിരുവങ്ങൂർ : കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരേ എൽ.ജെ.ഡി. ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട് ടൗണിൽ സായാഹ്ന ധർണ നടത്തി. ജി. എസ്. അവിനാഷ് ഉദ്ഘാടനം ചെയ്തു. ബാബു കുളൂർ അധ്യക്ഷനായി. കെ. ശങ്കരൻ, കെ. പ്രദീപൻ, സത്യൻ മേലാത്തൂർ, ഇ.കെ. വാസു, ഷീല, ഷീബാശ്രീധരൻ, വി.വി. മോഹനൻ, ഉണ്ണി തിയ്യക്കണ്ടി എന്നിവർ സംസാരിച്ചു.
അരിക്കുളം : എൽ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ സംഘടിപ്പിച്ചു. ധർണ എൽ.ജെ.ഡി. ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേംഭാസിൻ ഉദ്ഘാടനംചെയ്തു. അഷറഫ് വള്ളോട്ട് അധ്യക്ഷനായി. പി. മുഹമ്മദലി, എം. പ്രകാശൻ, സി. വിനോദൻ, കെ. രഞ്ജീഷ്, കെ.കെ. ഷിബീഷ്, കെ.എം. അബ്ദുള്ളക്കുട്ടി, കെ. അസീസ്, ടി.പി. സുനിൽ എന്നിവർ സംസാരിച്ചു.
മേപ്പയ്യൂർ : എൽ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. കെ.എം. ബാലൻ അധ്യക്ഷനായി. പി. ബാലൻ, വി.പി. മോഹനൻ, സുനിൽ ഓടയിൽ, നിഷാദ് പൊന്നങ്കണ്ടി, വി.പി. ദാനീഷ്, കെ.കെ. നിഷിത, മിനി അശോകൻ, ബി.ടി. സുധീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മജീദ് കാവിൽ, എ.എം. കുഞ്ഞികൃഷ്ണൻ, എ.കെ. നാരായണൻ, സി. രവി, പി.കെ. രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.