കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: സ്വതന്ത്ര കർഷക സംഘം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി

news image
Sep 27, 2022, 5:51 am GMT+0000 payyolionline.in

കൊയിലാണ്ടി: പ്രകൃതിക്ഷോഭവും വില തകർച്ചയും കാരണം കർഷകർക്കുണ്ടായ പ്രതിസന്ധിക്ക് ആശ്വാസം എന്ന നിലയിൽ നഷ്ടപരിഹാരം നൽകുകയും കേരകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്ക്കരക്കുകയും ചെയ്യണമെന്ന് സ്വതത്ര കർഷക സംഘം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

 

പ്രസിഡന്റ് കൊയിലോത്ത് അബൂബക്കർ ഹാജി അധ്യക്ഷനായി. മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡന്റ് ഒ.പി മൊയ്തു മഠത്തിൽ അബ്ദുറഹിമാന് മെമ്പർഷിപ്പ് നാൽകിക്കൊണ്ട് മെമ്പർഷിപ്പ് കാമ്പയിന്റെ മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം റിട്ടേണിംഗ് ഓഫീസർ എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി വി.കെ അബ്ദുൽ മജീദ്,ഹനീഫ നിലയെടുത്ത്,കൊയിലോത്ത് മൊയ്തീൻ ഹാജി,വി.കെ അലി,ടി.സി മൊയ്തീൻ ഹാജി,എടക്കുടി കുഞ്ഞബ്ദുള്ള ഹാജി സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe