എം.ടി. സുരേഷ്ബാബുവിന് കര്‍ഷക സമരത്തിലെ അനുഭവങ്ങള്‍ മറക്കാന്‍ കഴിയില്ല

news image
Nov 24, 2021, 11:06 am IST

പയ്യോളി: കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ മാസത്തില്‍ രാജസ്ഥാനില്‍ പോയ എം.ടി. സുരേഷ്ബാബുവിന് സമരമുഖത്തെ അനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. സജീവ സി.പി.എം. പ്രവര്‍ത്തകനായ എം.ടി. സുരേഷ്ബാബു പത്ത് ദിവസമാണ് സമരത്തില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്നും കര്‍ഷകസംഘം അയച്ച ആദ്യബാച്ചിലെ സമരഭടനായിരുന്നു മുന്‍ പയ്യോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എം.ടി. സുരേഷ്ബാബു.

എം.ടി. സുരേഷ്ബാബു രാജസ്ഥാനിലെ സമരമുഖത്ത്

 

 

 

 

പയ്യോളി നഗരസഭ, തിക്കോടി, മൂടാടി, തുറയൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നായി കര്‍ഷകസംഘം സമരത്തില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുത്ത ഏക വ്യക്തിയായിരുന്നു സുരേഷ്. കര്‍ഷകസംഘം കോട്ടക്കല്‍ മേഖലാ സെക്രട്ടറിയാണ്. കര്‍ഷകനാണെങ്കിലും മറ്റൊരു ജോലിയുള്ളപ്പോഴാണ് സുരേഷ് ബാബു ഈ ദൗത്യം ഏറ്റെടുത്തത്. നിരവധി സമരങ്ങളില്‍ പങ്കെടുത്ത സുരേഷ് ബാബുവിന്  കര്‍ഷകസമരം ജീവിതത്തിലെ പ്രധാന അനുഭവമാണ്.

 

 

 

 

രാജസ്ഥാനിലെ ഷാജഹാന്‍ പുരിലെത്തിയപ്പോള്‍ തിരിച്ച് വരാന്‍ കഴിയുമെന്ന് തോന്നിയില്ല. കൊടും തണുപ്പും കോവിഡിന്റെ വലിയ ഭീഷണിയും. കൂടാതെ സമരത്തെ നേരിടുന്ന പോലീസിന്റെ ചീത്തവിളിയും ആക്രമണവും. കാര്യമായ ഭക്ഷണമില്ല. വെള്ളം കിട്ടാന്‍ വലിയ പ്രയാസം. ഇതിനെയെല്ലാം അതിജീവിച്ചാണ് ഒടുവില്‍ നാട്ടിലെത്തിയത്.അതുകൊണ്ട് വിജയവാര്‍ത്ത അറിഞ്ഞപ്പോള്‍ ഒരുമിനിഷം പരിസരം മറന്നുപോയതായി സുരേഷ് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് നാട്ടിലേക്ക് വരുന്നവഴിയിലാണ് വിവരം അറിഞ്ഞത്. ബസ്സിലെ സീറ്റില്‍ നിന്ന് ആഹ്ലാദത്താല്‍ ഒരു നിമിഷം മതി മറന്നുപോയതായി അദ്ദേഹം പറഞ്ഞു. സി.പി.എം. കോട്ടക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ് അദ്ദേഹം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe