ഖുര്‍ആന്‍ ലോകത്തിന്റെ മാര്‍ഗ്ഗദര്‍ശനം: ഉസ്താദ് സുബൈര്‍ കൌസരി

news image
Nov 23, 2013, 8:31 pm IST payyolionline.in

പയ്യോളി: വിശുദ്ധ ഖുര്‍ആന്‍  ലോകത്തിന്റെ മുഴുവന്‍ മാര്‍ഗ്ഗദര്‍ശനമാണെന്നും ഏറ്റവുമധികം വായിക്കപ്പെടുന്ന ഖുര്‍ആന്‍ തുല്യമായി മറ്റൊരു ഗ്രന്ഥം ഭൂമിയില്‍ ഇന്നേവരെ അവതരിച്ചിട്ടില്ലെന്നും പ്രമുഖ പണ്ഡിതനും വാഗ്മിയും തലശ്ശേരി ചിറക്കര ജുമാമസ്ജിദ്‌ ഇസ്ലാമുമായ  ഉസ്താദ് സുബൈര്‍ കൌസരി അഭിപ്രായപ്പെട്ടു.  മാര്‍കസു തഹ്ഫീളില്‍ ഖുര്‍ആന്‍ പയ്യോളിയുടെ ആഭിമുഖ്യത്തില്‍ ഹീഫ്ള് വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സംഗമത്തിന്റെയും അവാര്‍ഡ് ദാനത്തിന്റെയും ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  അല്ലാഹുവിന്റെ ഭയഭക്തി അര്‍പ്പിക്കുവാന് മാത്രമേ ഖുര്‍ആനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്നും മറിച്ച് കേവലം ലാഘവത്തോടെയാണ് ഖുര്‍ആനെ സമീപ്പിക്കുന്നതെങ്കില്‍ അത് അല്ലാഹുവിങ്കല്‍  സ്വീകരിക്കപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദാറുല്‍ ഖുര്‍ആന്‍ ഡയരക്ടര്‍ സി.ഹബീബ് മസ് ഊദ് അധ്യക്ഷത വഹിച്ചു.   നജീബ് പള്ളിക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   ഹീഫ്ള്  കോഴ്സിന്റെ ഒന്നാം സെമസ്റ്ററില്‍ മികച്ച പഠന നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ്അവാര്‍ഡുകളുടെ  ഉപഹാരങ്ങളും നല്‍കി അനുമോദിച്ചു.  ഒന്നാം സ്ഥാനം  കരസ്ഥമാക്കിയ  വിദ്യാര്‍ത്ഥികളായ അഷ്ഫാഖ് പാറക്കടവിനും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ  ഹഫീദ് പയ്യോളിക്കും പി.എം അബ്ദുല്‍ സലാം ഹാജി,  പി.വി ഇബ്രാഹിം മാസ്റ്റര്‍, കുഞ്ഞാന്തട്ട ഫാമിലീ അസോസിയേഷന്‍ എന്നിവര്‍ കാഷ് അവാര്‍ഡുകളുടെ ഉപഹാരങ്ങളും നല്‍കി.  പ്രോത്സാഹന സമ്മാനാര്‍ഹരായ  മാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കരീയാണ്ടി കുഞ്ഞമ്മദ് ഹാജി,  കെ.കെ മുഹമ്മദ്‌ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.  മികച്ച അധ്യാപകനുള്ള ഉപഹാരം  ഹാഫീള് നിസാമുദ്ദീന്‍ ഖാസിമിക്ക് കാസിം കുറ്റ്യാടി നല്‍കി. തുടര്‍ന്ന് നടന്ന അനുമോദനസംഗമത്തില്‍ പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ മഠത്തില്‍ അബ്ദുറഹ്മാന്‍,  ഡോ:സി മുഹമ്മദ്‌,  മലബാര്‍ ഗോള്‍ഡ്‌ വടകര എം.ഡി കെ ഇമ്പിച്ച്യാലി,   പി.വി ഇബ്രാഹിം മാസ്റ്റര്‍,  ടി.എം അസ്സയിനാര്‍ മാസ്റ്റര്‍,  അമീന്‍ മുയിപ്പോത്ത്,  വി.എം അബ്ദുല്‍സലാം ഹാജി,  സി.കുഞ്ഞമ്മദ്,  എം.ടി അഷ്‌റഫ്‌,  ടി.പി അബ്ദുല്‍ നാസര്‍,  വി.പി അബ്ദുല്‍ ലത്തീഫ്,  രക്ഷാകര്‍ത്ത്യപ്രതിനിധി ഖാസിം കുറ്റ്യാടി,  പി.എം അബ്ദുല്‍ സലാം ഹാജി,  കരിയാണ്ടി കുഞ്ഞമ്മദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.  കെ.പി അസ്സയിനാര്‍ മാസ്റ്റര്‍ നന്ദിപറഞ്ഞു.  ഉസ്താദ് സുബൈര്‍ കൌസരി സമാപനവും പ്രാര്‍ത്ഥനയും നടത്തി. നേരത്തെ നടന്ന ഖര്‍ആന്‍ അനുഭവ സദസ്സ്  നിലമ്പൂര്‍ ദാറുല്‍ ഉലൂം മുദരീസ് ഉസ്താദ് അബ്ദുല്ല ദാരിമി ഉദ്ഘാടനം ചെയ്തു.  നിസാമുദ്ദീന്‍ ഖാസിമി  അധ്യക്ഷത വഹിച്ചു. നൈനാ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഖുര്‍ആന്‍ മനപാഠമാക്കികൊണ്ടിരിക്കുന്ന സെന്‍ററിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം പരിശോദിച്ചുകൊണ്ടുള്ള  ‘വിശുദ്ധഖുര്‍ആന്‍: തിലാവത്തും ഇസ്തിമാഉം’ പരിപാടി ഏറെ ശ്രദ്ധേയമായി. പഠിച്ച അധ്യായങ്ങളെയും സൂക്തങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കൃത്യമായി ഉത്തരം നല്‍കി. ഹാഫീസ് ബിലാല്‍ പത്തനംതിട്ട,ഹാഫീസ് മഹറൂഫ് കണ്ണൂര്‍, വി.പി ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe