മാനന്തവാടി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട, പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോൾ, കടുവകൊന്നു തിന്ന മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളിൽ ഗവർണർ എത്തും. മാനന്തവാടി ബിഷപ്പുമായും ഗവർണർക്ക് കൂടിക്കാഴ്ചയുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് മടക്കയാത്ര. ഇന്നലെ രാത്രി കണ്ണൂരിൽ നിന്ന് റോഡുമാർഗം ഗവർണർ വയനാട്ടിൽ എത്തിയിരുന്നു. കണ്ണൂരിൽ നിന്നുള്ള യാത്രാമധ്യേ കരിങ്കൊടി പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഗവർണർ തങ്ങുന്ന മാനന്തവാടി ഫോറസ്റ്റ് ഐബിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗവർണർ ഇന്ന് വയനാട്ടിൽ: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും, കനത്ത സുരക്ഷ
Feb 19, 2024, 4:24 am GMT+0000
payyolionline.in
ടിപി ചന്ദ്രശേഖരൻ വധക്കേസ്: ഇന്ന് നിർണായകം; വിചാരണക്കോടതി വിധി ചോദ്യം ചെയ്ത ഹർ ..
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീനയും പ്രതാപനും ഇന്ന് ഇഡി ഓഫീസിൽ കീഴടങ ..