കല്പ്പത്തൂര് : കല്പ്പത്തൂര് എ.എല്‍.പി സ്കൂളിലെ നല്ലപാഠം കുട്ടികള്‍ ഗാന്ധിജയന്തി ദിനത്തില്‍ പേരാമ്പ്ര ഗവ.താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് പൊടിയരിക്കഞ്ഞി വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഡോ: രാജു ബല്‍റാം നിര്‍വ്വഹിച്ചു. കുട്ടികള്‍ക്ക് സമൂഹത്തിന്റെ നേര്‍ക്കഴ്ചകള്‍ അറിയാനും, സാമൂഹ്യസേവന മനോഭാവം വളരാനും ഉപകാരിക്കുന്ന പരിപാടികള്‍ ഏറ്റെടുത്തു നടത്തുന്ന നല്ലപാഠം കൂട്ടുകാരെ ഡോ: രാജു ബല്‍റാം അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍ സ്കൂളിലെ സാന്ത്വനപ്പെട്ടിയില് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് പൊടിയരിക്കഞ്ഞി വിതരണം നടത്തിയത്. ഇതോടനുബന്ധിച്ച് സ്കൂളിലെ പരിസര ശുചീകരണവും, ഗാന്ധിക്വിസും നടത്തി. പി.ടി.എ പ്രസിഡണ്ട് കോട്ടക്കല്‍ ചന്ദ്രന്, ഹെഡ്മാസ്റ്റര്, സുഭാഷ്.എം, സ്കൂള്‍ ലീഡര്‍ നിയ ടി.പി, അധ്യാപകരായ സോണിയ, ദിവ്യ, ബിപിന്‍ ലാല്‍, ഷാഹിന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഗാന്ധിജയന്തി ദിനത്തില്‍ ആശുപത്രിയില്‍ കഞ്ഞിയുമായെത്തിയത് സ്കൂള്‍ വിദ്യാര്‍ഥികള്‍
Oct 3, 2013, 12:32 pm IST
payyolionline.in