ഗുജറാത്തിലെ വ്യാജ മദ്യദുരന്തം: മരണം 27

news image
Jul 26, 2022, 11:23 am IST payyolionline.in

മുംബൈ: ഗുജറാത്തിലെവ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 27ആയി.30പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. ഇതിൽ 5പേരുടെ നില അതീവ ദുരുതരമാണ്. ബോട്ടാഡ്,ഭാവ് നഗർ,അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരുള്ളത്.

മദ്യം വിറ്റതിന് പത്ത് പേർ അറസ്റ്റിലായിട്ടുണ്ട്. മദ്യം കഴിച്ചവർ ഗ്രാമ പ്രദേശത്തുള്ളവരാണ്.

വ്യാജ മദ്യ നിർമ്മാണത്തിന് മെത്തനോൾ എത്തിച്ചു നൽകിയത് ജയേഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.എ എം ഒ എസ് കെമിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്ന് 600 ലിറ്റർ എത്തിച്ചെന്ന് ആണ് ഇയാളുടെ മൊഴി.മദ്യമെന്ന പേരിൽ മെഥനോൾ നേരിട്ട് നൽകിയെന്നാണ് പൊലീസ് പറയുന്നത്.

ദുരന്തം ഉണ്ടായ റോജിദ് എന്ന ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡൻറ് മാർച്ച് മാസത്തിൽ തന്നെ മദ്യ നിർമാണത്തെക്കുറിച്ച് പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു.പ്രസിഡന്‍റ് എഴുതിയ കത്ത് ഇപ്പോൾ പ്രചരിക്കുന്നുണ്ട്. മദ്യ നിരോധനം നിലവിൽ ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. മദ്യത്തിന്‍റെ ഉൽപാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe