ഗുജറാത്ത് വംശഹത്യ ഡോക്യുമെന്ററി: വിശദമായ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയത്- ബിബിസി

news image
Jan 20, 2023, 6:03 am GMT+0000 payyolionline.in

ന്യൂഡല്‍ഹി> ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദി നേരിട്ട് ഉത്തരവാദിയെന്ന് വിശദീകരിക്കുന്ന ഡോക്യുമെന്ററിയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി ബിബിസി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യന്‍ സര്‍ക്കാരിന് അവസരം നല്‍കിയിരുന്നുവെന്നും കേന്ദ്രം പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി.

ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങള്‍ക്ക് ശേഷമെടുത്തതാണ്. ബിജെപി നേതാക്കളുടെ ഉള്‍പ്പെടെ വിശദീകരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്- ബിബിസി വിശദീകരിച്ചു.

വിഷയത്തില്‍ പാര്‍ലമെന്റില്‍ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മോദിയെ പിന്തുണച്ച് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്  വിശദീകരണവുമായി ബിബിസി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe