മുംബൈ : മോദി പരാമർശത്തിലെ സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജ് പിന്മാറി. ജസ്റ്റിസ് ഗീതാ ഗോപിയാണ് പിന്മാറിയത്. എന്തുകൊണ്ടാണ് പിന്മാറ്റമെന്നതിൽ വ്യക്തമല്ല. ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിൽ ഇന്നാണ് കേസ് ലിസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.
ഇനിയും മറ്റൊരു ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും രാഹുലിന്റെ അപ്പീൽ ഹൈക്കോടതി പരിഗണിക്കുക. അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് വിധി സൂറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് റിവിഷൻ പെറ്റീഷനുമായാണ് രാഹുൽഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.