കൊല്ലം: ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായി സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് കൊല്ലത്ത് സംഘടിപ്പിച്ചു. മെയ് 4 മുതൽ 11 വരെ ഗീത വെഡിങ്സ് സ്പോൺസർ ചെയ്യുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലം പരിസരത്ത് വെച്ച് കൊയിലാണ്ടി തഹസിൽദാർ സി.പി മണി ഉദ്ഘാടനം ചെയ്തു.
ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ മീത്തൽ അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊല്ലം ചിറ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ഇ എസ് രാജൻ അധ്യക്ഷത വഹിച്ചു . പിഷാരികാവ് ദേവസ്വം ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ , ട്രസ്റ്റി ഇളയിടത്ത് വേണു ഗോപാൽ, നഗരസഭ കൗൺസിലർ ഫക്രുദീൻ മാഷ് ,ചിന്നൻ നായർ മധു മിത്തൽ , സുജാത, ജയദേവൻ മേനോൻ എന്നിവർ സംസാരിച്ചു. നീന്തൽ പരിശീലനത്തിന് മീത്തൽ അജയകുമാറും ഗുഡ് മോർണിംഗ് ഹെൽത്ത് ക്ലബ്ബിന്റെ മെമ്പർമാരായ ശ്രീബാൽ, അരുൺ , ആതിര , ലാമിയ, അതുൽ എന്നിവർ നേതൃത്വം നൽകി.