തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്.
ഗുരുവായൂർ ക്ഷേത്രം നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; വീഡിയോഗ്രാഫിക്ക് നിയന്ത്രണം
Sep 18, 2024, 4:48 am GMT+0000
payyolionline.in
മൈനാഗപ്പള്ളി വാഹനാപകടത്തിൽ നിര്‍ണായക വിവരം പുറത്ത്, കാറിന്റെ ഇന്‍ഷുറന്‍സ് പു ..
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം ; ശുപാർശയിൽ മാറ്റമില്ലെന്ന് കൊളീജിയം