പയ്യോളി : ഡൽഹിയിലെ ജന്ദര്‍ മന്ദിരിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ അവഹേളിച്ച ബിജെപി എംപി പിടി ഉഷയുടെ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും പിടി ഉഷയുടെ കോലവും കത്തിച്ചു.
പ്രായപൂർത്തിയാവാത്ത വനിതാ ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത ദേശീയ ഗുസ്തി അസോസിയേഷൻ പ്രസിഡണ്ടും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ള താരങ്ങൾസമരം ചെയ്യുന്നത്. പയ്യോളിയിൽ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി പി അനൂപ്, പ്രസിഡണ്ട് സി ടി അജയ് ഘോഷ്, ട്രഷറർ എ കെ വൈശാഖ് എന്നിവർ നേതൃത്വം നൽകി.