ഗൂഗിൾ മീറ്റിലെ മോശം പരാമർശം: അഭിഭാഷകർ ക്ലാസ്സുകൾ ബഹിഷ്ക്കരിക്കും

news image
Oct 7, 2021, 4:41 pm IST

വടകര: ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ ഗൂഗിൾ മീറ്റ് കോൺഫറൻസിൽ വെച്ച് ലീഗൽ സർവീസസ് കമ്മിറ്റി ഉദ്യോഗസ്ഥൻ വടകര ബാർ അസോസിയേഷൻ ഭാരവാഹിയെ അധിക്ഷേപിക്കുകയും മോശം പരാമർശം നടത്തുകയും ചെയ്തു. സംഭവത്തില്‍  പ്രതിഷേധിച്ച് ഇനിയൊരറിയിപ്പുണ്ടാകും  വരെ ലീഗൽ സർവ്വീസസ് കമ്മിറ്റി നിർദ്ദേശിക്കുന്ന ഒരു ക്ലാസുകളും എടുക്കേണ്ടതില്ലെന്ന് വടകര ബാർ അസോസിയേഷൻ അടിയന്തിര പ്രവർത്തക സമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

 

 

 

 

 

 

തീരുമാനം താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി ചെയർമാനെ അറിയിച്ചു. ഇതോടെ ലീഗൽ സർവീസസ് കമ്മിറ്റി ഈ മാസം എട്ടാം തിയ്യതി മുതൽ നടത്താനിരുന്ന നിയമ ക്ലാസുകൾ മുടങ്ങുമെന്ന് ഉറപ്പായി. ക്ലാസ്സുകളെടുത്ത അഭിഭാഷകർക്ക് രണ്ടു വർഷമായി പ്രതിഫലം ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe