ഗ്രാമം നിറയെ കോഴി പദ്ധതിക്ക് അഴിയൂരില്‍ തുടക്കമായി

news image
Nov 7, 2013, 12:49 pm IST payyolionline.in

വടകര: പാള്‍ട്രി വികസന കോര്‍പ്പറേഷന്‍ പുതുതായി നടപ്പിലാക്കുന്ന വിധവകള്‍ക്ക് സൗജന്യ നിരക്കില്‍ കോഴി വിതരണം, വീട്ട് മുറ്റത്ത് കോഴി വളര്‍ത്തല്‍ തുടങ്ങിയ പദ്ധതികള്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലും നടപ്പിലാക്കുമെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. ഗ്രാമം നിറയെ കോഴിയെന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതി വഴി മുട്ട ഉല്‍പ്പാദനത്തില്‍ പ്രതിവര്‍ഷം മുപ്പത് ശതമാനത്തോളം വര്‍ധനവ് സംസ്ഥാനത്ത് വന്നതായി മന്ത്രി പറഞ്ഞു.
അഴീയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഡോ: നൗഷാദ്  അലി, വി.പി ജയന്‍, വി.കെ അനില്‍ കുമാര്‍, കുനിയില്‍ കുഞ്ഞമ്മദ് ഹാജി, ടി.സി.എച്ച് അബൂബക്കര്‍, പ്രദീപ് ചോമ്പാല, വി.പി സുരേന്ദ്രന്‍, പി.രാഘവന്‍, എം.പി കുമാരന്‍, വി.പി പ്രകാശന്‍, കെ.ടി രവീന്ദ്രന്‍, പി.എം അശോകന്‍ എന്നിവര്‍ സംസാരിച്ചു. കുന്നുമ്മല്‍ അശോകന്‍ സ്വാഗതവും ഡോ: പി മുഹമ്മദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe