തൊടുപുഴ: ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ പരാതിയുമായി മഹിള കോണ്‍ഗ്രസ് നേതാവ്. ഗ്രൂപ്പ് തര്‍ക്കം മൂലം പത്രിക പിന്‍വലിക്കേണ്ടിവന്നുവെന്നാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമന് ആരോപിക്കുന്നത്. തൊടുപുഴ നഗരസഭയിലെ 21ആം വാര്‍ഡിലേക്ക് നിഷ പത്രിക നല്‍കിയിരുന്നു. സ്ഥാനാത്ഥിത്വം അംഗീകരിച്ച് കെപിസിസി കത്ത് നല്‍കിയിരുന്നുവെന്നും ഡീന്‍ ഇടപെട്ട് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നുമാണ് നിഷയുടെ പരാതി.
എന്തായിരുന്നു പ്രശ്നമെന്ന് ചോദിച്ചപ്പോള്‍, ഡീന്‍ കുര്യാക്കോസിന്റെ വാര്‍ഡാണെന്നും ഡീനിന് താല്പര്യമുള്ളയാള് വന്നുവെന്നുമായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം, നിഷ പറയുന്നു.പാര്‍ട്ടി ചിഹ്നം ലഭിക്കാത്തതിനാല്‍ നിഷ പത്രിക പിന്‍വലിച്ചു. ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ഡിന് കുര്യാക്കോസിന്റെ നിലപാട്.
ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ പരാതിയുമായി മഹിള കോണ്‍ഗ്രസ് നേതാവ്