ചങ്ങരംകുളത്ത് സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി, ആശുപത്രിയിലേക്ക് മാറ്റി: അന്വേഷണം

news image
Apr 23, 2024, 11:28 am GMT+0000 payyolionline.in

മലപ്പുറം: ചങ്ങരംകുളത്ത് സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷ് ( 38) ആണ് മരിച്ചത്. കുറ്റിപ്പുറം-തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം-എടപ്പാള്‍ റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നിലാണ് ഉച്ചക്ക് മൂന്ന് മണിയോടെ നാട്ടുകാര്‍ റോഡരികിൽ ഒരാൾ കിടക്കുന്നത് കണ്ടത്. നാട്ടുകാരുടെ പരിശോധനയിൽ യുവാവ് മരണപ്പെട്ടതായി മനസിലായി. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയ ശേഷം മൃതദേഹം ഇവിടെ നിന്നും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ദീപീഷാണ് മരിച്ചതെന്ന് പൊലീസിന്റെ പരിശോധനയിലാണ് മനസിലായത്. ദീപീഷിന്റെ മരണ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അരയ്ക്ക് താഴേക്ക് പാന്റ് ധരിച്ച നിലയിൽ മേൽവസ്ത്രമില്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe